Friday, September 4, 2015
സാന്ത്വന സന്ദേശ യാത്ര
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് നടപ്പിലാക്കുന്ന One Rupee One Week പദ്ധതിയിലൂടെ സമാഹരിക്കുന്ന സഹായനിധി 2015 ഒക്ടോബര്‍ 3 മുതല്‍ 14 വരെ കാസര്‍ഗോഡു മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന സാന്ത്വന സന്ദേശ യാത്രയില്‍ വിതരണം ചെയ്യപ്പെടുകയാണ്.വയനാട് ജില്ലയില്‍ സാന്ത്വന സന്ദേശ യാത്ര എത്തിച്ചേരുന്നത് 2015 ഒക്ടോബര്‍ 4 ന് 9.30 ന് ആണ്. അന്ന് മാനന്തവാടിയില്‍ നടക്കുന്ന യോഗത്തില്‍ വെച്ച് വയനാട് ജില്ലയിലെ നിര്‍ദ്ദനരും രോഗികളുമായ 15 ആളുകള്‍ക്ക് 5000 രൂപവീതം ധനസഹായം നല്കുന്നു.അതിനു മുന്നോടിയായി ജില്ലയിലെ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റുകള്‍ സമാഹരിച്ച സഹായനിധി ഏറ്റുവാങ്ങുന്നതിനായി ജില്ലാ ഭാരവാഹികള്‍ 2015 സെപ്റ്റംബര്‍ 30 ന് എല്ലാ വിദ്യാലയങ്ങളിലും എത്തിച്ചേരുന്നതാണ്.എല്ലാ യൂണിറ്റുകളും പരമാവധി തുക സമാഹരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 5000 രൂപയെങ്കിലും സമാഹരിക്കുന്ന വിദ്യാലയത്തിന് സ്വന്തം വിദ്യാലയത്തില്‍ സഹായം ആവശ്യമായ വിദ്യാര്‍ത്ഥികളുണ്ടെങ്കില്‍ അവരുടെ പേരുകള്‍ നിര്‍ദ്ദേശിക്കാവുന്നതാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment