ഹൈക്കര്‍
- ഹൈക്കര്‍ ബാഡ്ജ് നേടാന്‍ നാല് ഹൈക്ക് പോകുമ്പോള്‍ ഓരോന്നിനും സഞ്ചരിക്കേണ്ട ദൂരം 1
- ഹൈക്കിന് അനുയോജ്യമായ ഷൂ 2
- ഹൈക്കിന് പോകുന്നവര്‍ തയ്യാറാക്കേണ്ട മാപ്പ് 2
- ഹൈക്കിന് പോകുമ്പോള്‍ പ്രധാനമായും ആരുടെ അനുമതിയാണ് വാങ്ങേണ്ടത് ? 2
- ഹൈക്കര്‍ ബാഡ്ജിന്റെ ചിത്രം വരയ്ക്കുക. 3
കുക്ക്
- സമീകൃതാഹാരം എന്നാല്‍ എന്ത് ? 3
- പാചകത്തിന് അടുപ്പുണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട രണ്ടു കാര്യങ്ങള്‍ ഏവ ? 3
- പാത്രമില്ലാ പാചകത്തിലെ പ്രധാനരീതികള്‍ ഏവ ? 3
- പാകം ചെയ്ത ഭക്ഷണം മൂടി വെയ്ക്കണമെന്ന് പറയാന്‍ കാരണമെന്ത് ? 3
- കുക്ക് ബാഡ്ജിന്റെ ചിത്രം വരയ്ക്കുക. 3
സിറ്റിസണ്‍
- നമ്മുടെ രാജ്യത്ത് വോട്ടറാകാനുള്ള കുറഞ്ഞ പ്രായം ? 1
- നിയമസഭ പാസാക്കുന്ന നിയമങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ അംഗീകാരം നല്കുന്നതാര് ? 1
- കേരള ഹൈക്കോടതി സ്ഥിതി ചെയ്യുന്ന സ്ഥലം ? 1
- നമ്മുടെ രാജ്യത്ത് ഏറ്റവും താഴേത്തട്ടിലുള്ള സ്വയംഭരണ സ്ഥാപനം ? 1
- രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതെങ്ങനെ ? 3
- കേരളത്തില്‍ നിന്നുള്ള ലോക് സഭാംഗങ്ങളുടെ എണ്ണം ? 1
- സിറ്റിസണ്‍ ബാഡ്ജിന്റെ ചിത്രം വരയ്ക്കുക. 3
പയനിയര്‍
- പയനിയറിംഗില്‍ മുറിക്കാന്‍ പറയുന്ന വൃക്ഷത്തിന്റെ വലുപ്പം ? 1
- പയനിയറിംഗ് ബാഡ്ജില്‍ പ്രത്യേകമായി അറിഞ്ഞിരിക്കേണ്ട രണ്ട് കെട്ടുകള്‍ ? 2
- കയറുകള്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ ? 3
- ആക്സ് ലെങ്ത് എന്നാല്‍ എന്ത് ? 3
- ഭാരം കൂടിയ വസ്തുക്കള്‍ ഉയര്‍ത്താന്‍ ഉപയോഗിക്കുന്ന വസ്തുവിന്റെ / ഉപകരണത്തിന്റെ പേര് ? 1
- പയനിയര്‍ ബാഡ്ജിന്റെ ചിത്രം വരയ്ക്കുക. 3
ഇക്കോളജിസ്റ്റ്
- പരിസ്ഥിതിയെ ബാധിക്കുന്ന വിവിധ തരം മലിനീകരണങ്ങള്‍ ഏവ ? 3
- മണ്ണൊലിപ്പു തടയാന്‍ സ്വീകരിക്കേണ്ട പ്രധാന മാര്‍ഗ്ഗങ്ങള്‍ ഏവ ? 3
- ജലമലിനീകരണത്തിനുള്ള 3 പ്രധാന കാരണങ്ങള്‍ ഏവ ? 3
- വംശനാശഭീഷണി നേരിടുന്ന 3 ജീവികളുടെ പേരെഴുതുക. 3
- ആവാസ വ്യവസ്ഥയിലെ ഘടകങ്ങള്‍ ഏതെല്ലാം ? 3
- ഇക്കോളജിസ്റ്റ് ബാഡ്ജിന്റെ ചിത്രം വരയ്ക്കുക. 3
ഇലക്ട്രീഷ്യന്‍
- AC കറണ്ട്, DC കറണ്ട് ഇവ തമ്മിലുള്ള വ്യത്യാസമെന്ത് ? 3
- വോള്‍ട്ടേജ് (Voltage), വാട്ട് (Watt) ഇവ തമ്മിലുള്ള വ്യത്യാസമെന്ത് ? 3
- ഇലക്ട്രിക് ബെല്‍ പ്രവര്‍ത്തിക്കുന്നത് ഏതിന്റെയെല്ലാം സഹായത്താലാണ് ? 3
- വൈദ്യുതി സുഗമമായി കടന്നു പോകാത്ത 3 വസ്തുക്കളുടെ പേരെഴുതുക. 3
- ഫ്യൂസ് വയര്‍ കെട്ടുന്നതിന് ഉപയോഗിക്കുന്ന ലോഹം ഏത് ? 3
- ഇലക്ട്രീഷ്യന്‍ ബാഡ്ജിന്റെ ചിത്രം വരയ്ക്കുക. 3
ഡയറിമാന്‍
- പശുക്കള്‍ക്ക് സാധാരണ കണ്ടുവരുന്ന രോഗങ്ങള്‍ ഏതെല്ലാം ? 3
- മുന്തിയ ഇനം (പുതിയ ഇനം) കന്നുകാലികളുടെ പേരെഴുതുക. ? 3
- പാശ്ചറൈസേഷന്‍ എന്നാലെന്ത് ? അതുകൊണ്ടുള്ള ഗുണമെന്ത് ? 3
- പാല്‍ കൊണ്ടുണ്ടാക്കുന്ന ഉല്പന്നങ്ങള്‍ ഏതെല്ലാം ? 3
- ഡയറിമാന്‍ ബാഡ്ജിന്റെ ചിത്രം വരയ്ക്കുക. 3
കമ്യൂണിറ്റി
വര്‍ക്കര്‍
- സാമൂഹ്യസേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന 3 സംഘടനകളുടെ പേരെഴുതുക. ? 3
- സ്കൗട്ടുകളുടേയും ഗൈഡുകളുടേയും സഹായത്താല്‍ ആസൂത്രണം ചെയ്ത് പരിഹരിക്കാവുന്നജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളില്‍ ഏതെങ്കിലും 3 എണ്ണം എഴുതുക ? 3
- പൊതുജനങ്ങള്‍ക്ക് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന ഏതെങ്കിലും 3 സേവനങ്ങള്‍ എഴുതുക ? 3
- ബാങ്കുകള്‍കൊണ്ട് പൊതുജനങ്ങള്‍ക്കുള്ള 2 പ്രധാന സേവനങ്ങള്‍ എഴുതുക ? 3
- സമൂഹത്തിലെ കുട്ടികള്‍ക്കായി സര്‍ക്കാര്‍ തലത്തില്‍ സംഘടിപ്പിക്കുന്ന ഏതെങ്കിലും 2രോഗ പ്രതിരോധ ക്യാമ്പുകളുടെ പേരെഴുതുക ? 3
- കമ്യൂണിറ്റി വര്‍ക്കര്‍ ബാഡ്ജിന്റെ ചിത്രം വരയ്ക്കുക. 3
ലെപ്രസി
കണ്‍ട്രോള്‍
- കുഷ്ഠരോഗത്തിന് കാരണമായ രോഗാണു ഏത് ? 1
- ഇതിനെ ആദ്യമായി തിരിച്ചറിഞ്ഞ മഹത് വ്യക്തി ആര് ? 2
- കുഷ്ഠരോഗത്തിന്റെ 3 പ്രാരംഭ ലക്ഷണങ്ങള്‍ എഴുതുക ? 3
- കുഷ്ഠരോഗികളുടെ ആശ്വാസത്തിനായി രോഗികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഏതെങ്കിലുംമൂന്ന് മഹത് വ്യക്തികളുടെ പേരെഴുതുക. 3
- കുഷ്ഠരോഗ ബോധവല്കരണവുമായി ബന്ധപ്പെട്ട് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് നടപ്പിലാക്കുന്ന അഞ്ചിന പരിപാടികള്‍ ഏതെല്ലാം ? 3
- ലെപ്രസി കണ്‍ട്രോള്‍ ബാഡ്ജിന്റെ ചിത്രം വരയ്ക്കുക. 3
ക്യാമ്പര്‍
- ഒരു കോടാലി (Axe) ഉപയോഗിക്കുന്നതിനുമുമ്പ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഏവ ? 2
- ക്യാമ്പില്‍ ഉപയോഗിക്കുന്ന 4 ഉപകരണങ്ങളുടെ പേരെഴുതുക. 2
- ഒരു വാരാന്ത്യ ക്യാമ്പിന് തയ്യാറാക്കേണ്ട ട്രഞ്ച് (ചാല്) ലാട്രിന്റെ അളവെന്ത് ? 3
- പാത്രങ്ങളുടെ സഹായമില്ലാതെ ചെയ്യാവുന്ന 3 പാചക രീതികള്‍ എഴുതുക. 3
- ഒരു ടെന്റിന്റെ പ്രധാന ഭാഗങ്ങള്‍ ഏവ ? 2
- ക്യാമ്പ് അടുക്കളയോട് ചേര്‍ത്ത് തയ്യാറാക്കേണ്ട കുഴികള്‍ (Pits) ഏതെല്ലാം ? 2
- ആറു പേര്‍ അടങ്ങുന്ന ഒരു ദളത്തിന്റെ വാരാന്ത്യക്യാമ്പിനു വേണ്ടുന്ന ഉപകരണങ്ങള്‍, ഭക്ഷണസാധനങ്ങള്‍ എന്നിവ എന്തെല്ലാം ? 2
- ഒരു ക്യാമ്പ് സൈറ്റ് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം ? 2
- ക്യാമ്പില്‍ വേണ്ടുന്ന ഭക്ഷണസാധനങ്ങള്‍, ജലം എന്നിവ സൂക്ഷിക്കുന്ന രീതിയും, ഉച്ഛിഷ്ടം നശിപ്പിക്കുന്ന രീതിയും വിവരിക്കുക. 2
- ക്യാമ്പര്‍ ബാഡ്ജിന്റെ ചിത്രം വരയ്ക്കുക. 3
ലിറ്ററസി
- മൂന്ന് ' R 'കള്‍ ഏതെല്ലാം ? 3
- സാക്ഷരതാ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്ന അന്താരാഷ്ട്ര ഏജന്‍സി ഏത് ? 1.5
- നിരക്ഷരത കൊണ്ടുണ്ടാകുന്ന 3 പ്രധാന സാമൂഹ്യപ്രശ്നങ്ങള്‍ ഏതെല്ലാം ? 3
- ഭാരതത്തിന്റെ സാക്ഷരതാ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന സ്ഥാപനം ഏത് ? 1.5
- വയോജനങ്ങളെ സാക്ഷരര്‍ ആക്കുന്നതിലേക്ക് പ്രചോദിപ്പിക്കുന്നതിനായി നിങ്ങള്തയ്യാറാക്കിയ പോസ്റ്ററുകളിലെ 3 വാചകങ്ങള്‍ എഴുതുക. 3
- ലിറ്ററസി ബാഡ്ജിന്റെ ചിത്രം വരയ്ക്കുക. 3
സോയില്‍
കണ്‍സേര്‍വേറ്റര്‍
- മണ്ണൊലിപ്പ് ഉണ്ടാകാനുള്ള കാരണങ്ങള്‍ ഏതെല്ലാം ? 3
- മണ്ണൊലിപ്പ് തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ ഏതെല്ലാം ? 3
- വനവല്‍ക്കരണം കൊണ്ടുള്ള ഗുണങ്ങള്‍ എന്തെല്ലാം ? 3
- ഭൗമോപരിതലത്തില്‍ നടക്കുന്ന പ്രധാന മാറ്റങ്ങളെക്കുറിച്ച് എഴുതുക. 3
- മണ്ണ് സംരക്ഷണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ / പദ്ധതികള്എന്നിവയെക്കുറിച്ച് എഴുതുക 3
- സോയില്‍ കണ്‍സേര്‍വേറ്റര്‍ ബാഡ്ജിന്റെ ചിത്രം വരയ്ക്കുക. 3
സാനിറ്റേഷന്‍
പ്രമോട്ടര്‍
- സാനിറ്റേഷന്‍ പ്രമോഷന്‍ എന്തിനുള്ള രക്ഷാപ്രവര്‍ത്തനമാണ് ? 1
- W.H.O. -യുടെ മുഴുവന്‍ പേര് ? 1
- ജലം ശുദ്ധീകരിക്കാന്‍ പ്രധാനമായ 3 മാര്‍ഗ്ഗങ്ങള്‍ ഏവ ? 3
- O.R.T.എന്നത് ഏതെല്ലാം രോഗങ്ങള്‍ക്കെതിരെ നടത്തുന്ന പാനീയ ചികിത്സയാണ് ? 2
- മലിനജലം വഴി പകരുന്ന 5 രോഗങ്ങള്‍ ഏവ ? 2
- തുറന്ന സ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം നടത്തുന്നതുകൊണ്ടുള്ള 3 പ്രധാന ദോഷങ്ങള്‍ ഏവ ? 3
- ധാന്യങ്ങള്‍ സംഭരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം ? 3
- ഖര മലിന വസ്തുക്കള്‍ നശിപ്പിക്കുന്നതിനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ ഏവ ? 3
- വ്യക്തി ശുചിത്വത്തില്‍ ശ്രദ്ധിക്കേണ്ട ഏതെങ്കിലും 3കാര്യങ്ങള്‍ എഴുതുക ? 3
- സാനിറ്റേഷന്‍ പ്രമോട്ടര്‍ ബാഡ്ജിന്റെ ചിത്രം വരയ്ക്കുക. 3
ന്യൂട്രീഷന്‍
എഡ്യുക്കേറ്റര്‍
- ശരീരത്തിന്റെ വളര്‍ച്ചക്ക് ആവശ്യമായ ഭക്ഷണഘടകമേത് ? 1.5
- സമീകൃതാഹാരത്തിന്റെ അഭാവത്തില്‍ ശരീരത്തിനുണ്ടാകുന്ന 3 ന്യൂനതകള്‍ എഴുതുക. 3
- ചായ, കാപ്പി എന്നിവ അമിതമായി ഉപയോഗിച്ചാല്‍ ഉണ്ടാകുന്ന ദോഷങ്ങള്‍ എന്തെല്ലാം ? 3
- ലഹരി പാനീയങ്ങള്‍ മുഖ്യമായും ശരീരത്തിലെ ഏതു പ്രക്രിയയെ ആണ് മന്ദീഭവിപ്പിക്കുന്നത് ? 1.5
- വിറ്റാമിനുകളും ധാതുലവണങ്ങളും ശരീരത്തിന് ലഭിക്കുന്നതിനുവേണ്ടി ഭക്ഷണത്തില്ഉള്പ്പെടുത്തേണ്ട വസ്തുക്കള്‍ ഏതെല്ലാം ? 1.5
- ശരീരത്തിന് ഊര്‍ജ്ജം ലഭ്യമാക്കുന്ന ഭക്ഷണഘടകമേത് ? 1.5
- പോഷകാഹാരത്തിന്റെ ആവശ്യകതയെ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനായി നിങ്ങള്‍ തയ്യാറാക്കിയ പോസ്റ്ററുകളിലെ 3 വാചകങ്ങള്‍ എഴുതുക. 3
- ന്യൂട്രീഷന്‍ എഡ്യുക്കേറ്റര്‍ബാഡ്ജിന്റെ ചിത്രം വരയ്ക്കുക. 3
പബ്ലിക്
ഹെല്‍ത്തിമാന്‍ /
പബ്ലിക്
ഹെല്‍ത്ത്
- ഒരു വ്യക്തിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുതകുന്ന 4 ഘടകങ്ങള്‍ ഏതെല്ലാം ? 3
- പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള 4 ഘടകങ്ങള്‍ ഏതെല്ലാം ? 3
- വായുവിലൂടെ പകരുന്ന 4 സാംക്രമിക രോഗങ്ങളുടെ പേരെഴുതുക. 3
- കൊതുകുനശീകരണത്തിന് ചെയ്യാവുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ ഏതെല്ലാം ? 3
- ക്വാറന്റല്‍ എന്നാല്‍ എന്ത് ? 3
- മലിനജലം നീക്കം ചെയ്യുന്നതെങ്ങനെ ? 2
- പ്രകൃതിയില്‍നിന്ന് ലഭിക്കുന്ന (പ്രകൃതിദത്തമായ)6 അണുനാശിനികളുടെ പേരെഴുതുക 3
- ചപ്പുചവറുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു നവീന രീതി 1
- പകര്‍ച്ചവ്യാധികള്‍ തടയുവാന്‍ പൊതുജനാരോഗ്യവകുപ്പ് ചെയ്യുന്ന 4 നടപടികള്‍ ഏവ ? 3
- പബ്ലിക് ഹെല്‍ത്തിമാന്‍ / പബ്ലിക് ഹെല്‍ത്ത് ബാഡ്ജിന്റെ ചിത്രം വരയ്ക്കുക. 3
ചൈല്‍ഡ്
നേഴ്സ്
- ആറുമാസം പ്രായമായ കുട്ടിക്ക് ആഹാരം കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ ? 3
- പാല്‍ക്കുപ്പി വൃത്തിയാക്കുന്നതെങ്ങനെ ? 3
- കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്ന ട്രിപ്പിള്‍ ആന്റിജന്‍ ഏതെല്ലാം രോഗങ്ങള്‍ക്കുള്ള പ്രതിരോധമാണ് ? 3
- നവജാതശിശുവിന് അത്യന്താപേക്ഷിതമായ ഭക്ഷണം ഏത് ? 1
- നവജാതശിശുവിന് കരുതേണ്ട വസ്ത്രങ്ങള്‍ ഏവ ? 1
- ഒരു കുഞ്ഞിന് ആദ്യമായി നടത്തേണ്ട കുത്തിവയ്പ്പ് ഏത് ? 1
- കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്ന പ്രതിരോധകുത്തിവയ്പ്പുകള്‍ ഏതെല്ലാം ? 3
- ചൈല്‍ഡ് നേഴ്സ് ബാഡ്ജിന്റെ ചിത്രം വരയ്ക്കുക. 3
റൂറല്‍
വര്‍ക്കര്‍
- ത്രിതല പഞ്ചായത്തുകള്‍ ഏതെല്ലാം ? 3
- ORT എന്നതിന്റെ പൂര്‍ണ്ണരൂപം എഴുതുക. 1
- ദന്തസംരക്ഷണത്തിനായി നല്‍കുന്ന 3 നിര്‍ദ്ദേശങ്ങള്‍ എഴുതുക. 3
- ഗ്രാമപഞ്ചായത്തുകളുടെ 3 ധനാഗമന മാര്‍ഗ്ഗങ്ങള്‍ എഴുതുക. 3
- കുടിവെള്ള ലഭ്യതക്കുള്ള സംവിധാനങ്ങള്‍ എന്തെല്ലാം ? 1
- നിങ്ങളുടെ ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ പ്രധാന തൊഴില്‍, കാര്‍ഷിക ഉല്പന്നങ്ങള്എന്നിവ എന്തെല്ലാം ? 1
- നിര്‍ജ്ജലീകരണം മൂലം സംഭവിക്കുന്ന 3 രോഗങ്ങള്‍ എഴുതുക. 3
- ഗ്രാമപഞ്ചായത്തു് പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നതെങ്ങനെ ? 2
- റൂറല്‍ വര്‍ക്കര്‍ ബാഡ്ജിന്റെ ചിത്രം വരയ്ക്കുക. 3
ഹെല്‍ത്ത്
- ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള 4 മാര്‍ഗ്ഗങ്ങള്‍ ഏവ ? 2
- ഉറക്കത്തിന്റെ ആവശ്യകത എന്ത് ? 1
- കണ്ണിന്റെ സുരക്ഷക്കുവേണ്ടി നാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം ? 3
- ഹെല്‍ത്ത് ഫോര്‍മുല (Health Formula) എഴുതുക. 2
- ത്വക്ക് സംരക്ഷിക്കുന്നതിനുള്ള 4 മാര്‍ഗ്ഗങ്ങള്‍ ഏവ ? 3
- മൂക്കില്‍കൂടി ശ്വാസോച്ഛ്വാസം ചെയ്യേണ്ടതിന്റെ ആവശ്യകത എന്ത് ? 2
- ഹെല്‍ത്ത് ബാഡ്ജിന്റെ ചിത്രം വരയ്ക്കുക. 3
No comments:
Post a Comment